KT Jaleel: മുഖ്യമന്ത്രിയോട് കെ സുധാകരന് എന്തെന്നില്ലാത്ത കുടിപ്പക; കെ.ടി ജലീൽ എംഎൽഎ

മുഖ്യമന്ത്രിയോട് കെ സുധാകരന് എന്തെന്നില്ലാത്ത കുടിപ്പകയെന്ന് കെ.ടി ജലീൽ എംഎൽഎ(KT Jaleel). KPCC അധ്യക്ഷന് കടുത്ത വ്യക്തി വിദ്വേഷമെന്നും കെ ടി ജലീൽ പറഞ്ഞു. തൃക്കാക്കരയിലെ കോൺഗ്രസ്
പ്രതിസന്ധിയുടെ ഭാഗമാണിത്.

വലിയ ഭയപ്പാടിലാണ് UDF. അതിൽ നിന്നും വിറളിപൂണ്ടുള്ള പ്രതികരണമാണ് സുധാകരന്റേത്. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധവും പിണറായി വിരോധവുമാണ് സുധാകരനെ നയിക്കുന്നത്.

ഇത് കണ്ണൂർ ശൈലിയല്ല, സുധാകരന്റെ മാത്രം ശൈലിയാണ്. അത് കണ്ണൂരുകാരുടെ തലയിൽ കെട്ടിവച്ച് കണ്ണൂരുകാരെ അപമാനിക്കുന്നുവെന്നും കെ.ടി ജലീൽ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News