M V Jayarajan: ബൈ ഇലക്ഷൻ നൽകുന്ന സൂചനയനുസരിച്ച് തൃക്കാക്കരയിൽ എൽഡിഎഫ് വിജയിക്കും; എം വി ജയരാജൻ

ബൈ ഇലക്ഷൻ നൽകുന്ന സൂചനയനുസരിച്ച് തൃക്കാക്കരയിൽ എൽഡിഎഫ് വിജയിക്കുമെന്ന് എം വി ജയരാജൻ(M V Jayarajan) . ബിജെപിയുടെയും എസ്ഡിപിഐ വോട്ടുകൾ വാങ്ങി യുഡിഎഫ് വിജയിക്കാൻ നോക്കിയിട്ടും അവിടെയെല്ലാം എൽഡിഎഫ് ആണ് വിജയിച്ചത്. വികസനം ജനങ്ങൾ ഇഷ്ടപ്പെടുന്നു എന്നതാണ് ഇതിന് തെളിവ്.
തൃക്കാക്കരയിൽ വികസനത്തിലൂടെ എൽഡിഎഫ് വിജയത്തിൽ എത്തുമെന്നും എം വി ജയരാജൻ പറഞ്ഞു

കെപിസിസി പ്രസിഡണ്ടിൻ്റ പരാമർശം നിലവാരത്തിന് യോജിക്കാത്തത് പഴഞ്ചൊല്ലാണ് അദ്ദേഹം പറഞ്ഞതെങ്കിൽ പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും ശരിയാവില്ല എന്നും ജയരാജൻ പറഞ്ഞു.

കെ സുധാകരൻ അധിക്ഷേപിച്ചത് കേരളത്തെ; മന്ത്രി പി.രാജീവ്

KPCC അധ്യക്ഷൻ കെ സുധാകരൻ അധിക്ഷേപിച്ചത് കേരളത്തെയാണെന്ന് മന്ത്രി പി.രാജീവ്. നാട് ഒരിക്കലും കോൺഗ്രസിനെ അംഗീകരിക്കില്ലെന്നും പരാജയ ഭീതിയിൽ ഏതറ്റം വരെയും പോകുമെന്ന രീതിയാണെന്നും കൈരളി ന്യൂസിനോട് പി രാജീവ് പറഞ്ഞു UDF കേരള വിരുദ്ധ മുന്നണിക്കുള്ള മറുപടി തൃക്കാക്കരയിലെ ജനം നൽകും. കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നുവെന്നും പി രാജീവ്.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിവാദപരാമർശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ (K Sudhakaran) നിയമനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പി രാജീവ്‌ (P Rajeev). ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. ജനങ്ങളിൽ നിന്ന് ശക്തമായ വികാരം ഉണ്ടാകുന്നുണ്ട്. സുധാകരനെതിരെ നടപടിയെടുക്കാൻ അഖിലേന്ത്യാ കോൺഗ്രസ്‌ നേതൃത്വം തയ്യാറാവണമെന്നും പി രാജീവ്‌ ആവശ്യപ്പെട്ടു.

വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷനെതിരെ സിപിഎം ഇന്ന് പരാതി നൽകിയേക്കും. ബൂത്ത് തലത്തിൽ പ്രതിഷേധത്തിന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥി ജോ ജോസഫിന്റെ വാഹന പ്രചാരണം തുടരുകയാണ്. മന്ത്രിമാർ അടക്കം മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here