Mammootty : അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല; അദ്ദേഹം ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ: മമ്മൂക്കയെ കുറിച്ച് കനി കുസൃതി

പുഴു എന്ന സിനിമയിലെ മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്ന് നടി കനി കുസൃതി. ‘അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ. അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി,’ എന്നാണ് കനി ഫേസ്ബുക്കില്‍ കുറിച്ചത്.

കടുത്ത ജാതീയത ഉള്ളില്‍ പേറിയ, സ്വാര്‍ത്ഥനായ കുട്ടനെ അതിമനോഹരമായാണ് മമ്മൂട്ടി പുഴുവില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 12നാണ് പുഴു സോണി ലിവില്‍ റിലീസ് ചെയ്തത്. വലിയ പ്രേക്ഷകപ്രശംസയാണ് റിലീസിന് പിന്നാലെ ചിത്രത്തിന് ലഭിച്ചത്. സോണി ലിവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണില്‍ തുടരുകയാണ് ചിത്രം. റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, കോട്ടയം രമേശ്, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തേനി ഈശ്വർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. നേരത്തെ പറഞ്ഞതുപോലെ ഷൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ലിമിറ്റഡ് സ്പേസ് എന്നത് കേന്ദ്ര കഥാപാത്രത്തിൻറെ ഒരു മനോലോകം എന്ന നിലയിലും അയാൾ അനുഭവിക്കുന്ന തിക്കുമുട്ടലായുമൊക്കെ അനുഭവിപ്പിക്കുന്നത് തേനി ഈശ്വറിൻറെ ക്യാമറയാണ്. ഏറെക്കുറെ വർണ്ണരാഹിത്യം അനുഭവിപ്പിക്കുന്ന, ഒരുതരം മരവിപ്പ് അനുഭവിപ്പിക്കുന്ന കളർ പാലെറ്റ് ആണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.

ഒരു സംവിധായികയ്‍ക്കൊപ്പം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിൽ പാർവ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രേക്ഷകർക്ക് കൗതുകം പകർന്ന വസ്തുതകളാണ്. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരേപോലെ നേടിയ ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദിൻറെ രചനയിൽ വീണ്ടും മമ്മൂട്ടി എന്നതും പ്രതീക്ഷ ഉയർത്തിയ ഘടകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here