തദ്ദേശ ഉപതെരഞ്ഞെടുപ്പിലും കോലീബി സഖ്യം; മിന്നും ജയം നേടി LDF

സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മിന്നുന്ന വിജയം. . 20 സീറ്റ്‌ ഉണ്ടായിരുന്ന എൽഡിഎഫ്‌ 24 ലേക്ക്‌ ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ്‌ 4 വാർഡുകൾ നഷ്‌ടപ്പെട്ട്‌ 12 ലേക്ക്‌ താഴ്‌ന്നു. ബിജെപിക്ക്‌ ഉണ്ടായിരുന്ന 6 വാർഡുകൾ നിലനിർത്തി. .തൃപ്പൂണിത്തുറയിൽ കോൺഗ്രസ് വോട്ടുകൾ BJP ക്കും, മുഴുപ്പിലങ്ങാട് BJP വോട്ടുകൾ കോൺഗ്രസിനും മറിഞ്ഞു

കൊല്ലം നാന്തിരിക്കൽ, ശൂരനാട്‌ വടക്ക്‌ സംഗമം, റാന്നി അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട്‌, ഇടുക്കി ഉടുമ്പന്നൂർ പഞ്ചായത്തിലെ വെള്ളന്താനം, എറണാകുളം കുന്നത്തുനാട്‌ പഞ്ചായത്തിലെ വെമ്പിള്ളി, തശൂർ തൃക്കൂർ പഞ്ചായത്തിലെ ആലങ്ങോട്‌, മലപ്പുറം വള്ളികുന്ന്‌ പഞ്ചായത്തിലെ പരുത്തിക്കാട്‌ എന്നീ വാർഡുകളാണ്‌ യുഡിഎഫിൽ നിന്നും എൽഡിഎഫ്‌ പിടിച്ചെടുത്തത്‌.

കൊല്ലം ആര്യങ്കാവ്‌ പഞ്ചായത്തിലെ കഴുതുരുട്ടി, പാലക്കാട്‌ പല്ലശ്ശന പഞ്ചായത്തിലെ കുടല്ലൂർ വാർഡുകളാണ്‌ ബിജെപിയിൽ നിന്നും പിടിച്ചെടുത്തു തിരുവനന്തപുരം ജില്ലയില്‍ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫും രണ്ട് വാര്‍ഡുകള്‍ യുഡിഎഫും നേടി. കൊല്ലം ജില്ലയില്‍ ആറിൽ അഞ്ച് വാര്‍ഡിലും എൽഡിഎഫ്‌ ഉജ്വലവിജയം നേടി. കോൺഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ ഉള്‍പ്പെടെ പിടിച്ചെടുത്താണ്‌ എൽഡിഎഫ്‌ ജയം.

പത്തനംതിട്ട ജില്ലയിലെ മൂന്നു പഞ്ചായത്ത്‌ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എൽഡിഎഫ്‌ വിജയിച്ചു. ഒരുവാർഡ്‌ യുഡിഎഫിൽ നിന്ന്‌ പിടിച്ചെടുത്തു. റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പ് ജയിച്ചതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ എൽഡിഎഫിന് കേവല ഭൂരിപക്ഷമായി.ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് ബ്ലോക്കിലെ മണക്കാട് ഡിവിഷന്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ മണ്ണഞ്ചേരിയിലെ പെരുംതുരുത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭയുടെ 35-ാംവാർഡ് ബിജെപി നിലനിര്‍ത്തി. ഇടുക്കി ജില്ലയിലെ മൂന്ന് വാർഡുകളിൽ രണ്ടിടത്ത്‌ എൽഡിഎഫ് വിജയിച്ചു. . എറണാകുളം ജില്ലയിലെ കുന്നത്തുനാട്‌ പഞ്ചായത്ത്‌ 11 -ാം വാർഡ്‌ യുഡിഎഫിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. തൃപ്പൂണിത്തുറ നഗരസഭാ 11-ാം ഡിവിഷനിൽ ബിജെപി സ്ഥാനാർഥി വള്ളി രവിയുടെ വിജയം വിവാദമായി . ‌‌സിപിഐ എം നേതാവ് ആയിരുന്ന കെ ടി സൈഗാളിന്‍റെ മരണത്തെ തുടര്‍ന്ന് വന്ന ഉപതെഞ്ഞടുപ്പില്‍ സിപിഐഎം വോട്ടുകള്‍ നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന് 2020ല്‍ ലഭിച്ച 74 വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞു. ഇതോടെ 38 വോട്ടുകള്‍ക്ക് ബിജെപി ജയിച്ചു. 46-ാം ഡിവിഷനിൽ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് ബിജെപി വിജയിച്ചു.

തൃശൂരിൽ ആറിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും എൽഡിഎഫ്‌ വിജയിച്ചു. പാലക്കാട്‌ ജില്ലയിൽ രണ്ട്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടും എല്‍ഡിഎഫ് സ്ഥാനാർഥികൾക്ക്‌ ജയിച്ചു . മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന മൂന്ന്‌ വാർഡുകളിൽ രണ്ടെത്തിൽ യുഡിഎഫും ഒന്നിൽ എൽഡിഎഫും ജയിച്ചു. കോഴിക്കോട്‌ കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് വിജയിച്ചു.

കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 5 വാർഡുകളിൽ മൂന്നിടത്ത് എൽഡിഎഫ് ജയിച്ചു യുഡിഎഫും ബിജെപിയും ഓരോ വാർഡ്‌ വീതം നേടി.മുഖ്യമന്ത്രിയുടെ മണ്ഡലമായ മുഴപ്പിലങ്ങാട് BJP വോട്ടുകൾ കോൺഗ്രസിന് വിറ്റു .കഴിഞ്ഞ തവണ 141 വോട്ടുകൾ നേടിയ BJP ക്ക് 36 വോട്ടുകൾ മാത്രമേ നേടിയുള്ളു. തൃക്കാക്കര ഉപതെഞ്ഞടുപ്പിന്‍റെ പടിവാതുക്കലില്‍ വെച്ച് സിറ്റിംഗ് സീറ്റുകള്‍ പോലും നഷ്ടമായത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News