സുധാകരൻ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ അടയാളം; പ്രതിഷേധം കടുക്കുന്നു

മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്‍റെ അധിക്ഷേപ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കടുക്കുന്നു. കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ അടയാളമാണ് സുധാകരന്‍റെ അധ്യക്ഷസ്ഥാനമെന്ന് എ വിജയരാഘവന്‍. കെപിസിസി അധ്യക്ഷൻ അധിക്ഷേപിച്ചത് കേരളത്തെയെന്ന് പി രാജീവും എം സ്വരാജും. സുധാകരന്‍റേത് പോസിറ്റീവ് പൊളിറ്റിക്സാണോ എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും ചോദിച്ചു. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരനെ ന്യായീകരിച്ച് രംഗത്തെത്തി.

കോൺഗ്രസിന്റെ തകർച്ചയുടെ അടയാളമാണ് സുധാകരന്റെ അധ്യക്ഷ സ്ഥാനമെന്നായിരുന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍റെ പ്രതികരണം. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് സ്വയം ആളാവാന്‍ ശ്രമിക്കുകയാണ് സുധാകരനെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

കെ സുധാകരന്‍റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള പ്രസ്താവനയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.സ്ത്രീവിരുദ്ധതയുടേയും കീഴാള വിരുദ്ധതയുടേയും ഭാഷ സുധാകരൻ മുമ്പും ഉപയോഗിച്ചിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് വ്യക്തമാക്കി.

കെ സുധാകരൻ മുന്നോട്ട് വെക്കുന്നത് പോസിറ്റീവ് രാഷ്ട്രീയമാണോ എന്ന് ജനം വിലയിരുത്തുമെന്നും തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു.മുഖ്യമന്ത്രിയോടുള്ള കുടിപ്പകയാണ് സുധാകരന്‍റെ പ്രതികരണത്തില്‍ പുറത്തുവന്നതെന്നായിരുന്നു കെ ടി ജലീലിന്‍റെ പ്രതികരണം.

എന്നാല്‍ സുധാകരനെ സംരക്ഷിച്ചും ന്യായീകരിച്ചുകൊണ്ടുമുള്ള പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. സുധാകരന്റെ പരാമർശത്തിൽ അദ്ദേഹം തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നറിയിച്ച രമേശ് ചെന്നിത്തല സര്‍ക്കാരിനെയും മന്ത്രിമാരെയും ആക്രമിക്കാനും മറന്നില്ല. സുധാകരൻ്റെ പരാമർശം വാമൊഴി വഴക്കമാണെന്നായിരുന്നു ജോസഫ് വാഴക്കൻറെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here