Gujarat: ഗുജറാത്തില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ചാക്കുകളില്‍ ഉപ്പ് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുജറാത്ത് മന്ത്രി ബ്രിജേഷ് മെര്‍ജ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അടിയന്തരധനസഹായം അനുവദിച്ചു. തൊഴിലാളികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ സര്‍ക്കാര്‍ പങ്കുചേരുന്നതായി ഗുജറാത്ത് മന്ത്രി ബ്രിജേഷ് മെര്‍ജ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News