തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടം മറനീക്കി പുറത്ത്

മധ്യകേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടം വ്യക്തം. തൃപ്പൂണിത്തുറ നഗരസഭയില്‍ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് മറിച്ചുനല്‍കിയതോടെ സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. അതേസമയം ട്വന്‍റി 20ക്ക് സ്വാധീനമുളള കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിളളിയില്‍ യുഡിഎഫിന്‍റെ സീറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

ശ്രദ്ധേയമായ പോരാട്ടം നടന്ന തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരികോവില്‍ വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ് യുഡിഎഫുമായുളള വോട്ടുകച്ചവടത്തിലൂടെ ബിജെപി പിടിച്ചെടുത്തത്. ഇളമനത്തോപ്പ് ഡിവിഷനില്‍ പോള്‍ ചെയ്ത 758 വോട്ടില്‍ വെറും 70 വോട്ട് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

2020ല്‍ 144 വോട്ട് യുഡിഎഫിന് ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ നാലിലൊന്ന് വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ ലഭിച്ചില്ല. കൃത്യമായി വോട്ട് കച്ചവടം വ്യക്തമാക്കുന്നതാണ് കണക്കുകളെന്ന് സിപിഐഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവന്‍.

അതേസമയം ട്വന്‍റി 20ക്ക് സ്വാധീനമുളള കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിളളിയില്‍ യുഡിഎഫിന്‍റെ സീറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ് തിളക്കമാര്‍ന്ന ജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഒ ബാബുവാണ് 139 വോട്ടുകള്‍ക്ക് അട്ടിമറിജയം നേടിയത്. കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത് ഡിവിഷനില്‍ എന്‍ഡിഎ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍, വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍ ആറാം വാര്‍ഡിലും നെടുമ്പാശേി പഞ്ചായത്തിലെ അത്താണി 17ാം വാര്‍ഡിലും സിറ്റിംഗ് സീറ്റില്‍ വിജയിച്ച് യുഡിഎഫ് ഭരണം നിലനിര്‍ത്തി.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരത്തും തൃക്കൂര്‍ ആലേങ്ങാട് ഒമ്പതാം വാര്‍ഡിലും മുരിയാട് പഞ്ചായത്തിലെ 13ാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. ഇടുക്കി ഉടമ്പന്നൂര്‍ പഞ്ചായത്തില്‍ 30 വര്‍ഷമായി യുഡിഎഫ് ഭരിച്ചിരുന്ന വെളളാന്താനം വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. ജിന്‍സി സാജനാണ് 231 വോട്ടുകള്‍ക്ക് വിജയിച്ചത്. അയ്യപ്പന്‍കോവില്‍ ചേമ്പളം വാര്‍ഡില്‍ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍, ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ബിജെപിയും നിലനിര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News