തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് ക്ഷീണം; തുപ്പുണിത്തറയില്‍ കോണ്‍ഗ്രസ് വോട്ട് എന്തിന് ബിജെപിക്ക് മറിച്ചു? മന്ത്രി മുഹമ്മദ് റിയാസ്

തദ്ദേശതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് കനത്ത ക്ഷീണമുണ്ടാക്കുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തു. ചില കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കയ്യിലാണ് ഈ വോട്ട് കച്ചവടം. തൃക്കാക്കര തെരെഞ്ഞെടുപ്പിനോടടുപ്പിച്ച് തൊടുത്തുള്ള തുപ്പുണിത്തറയില്‍ കോണ്‍ഗ്രസ് വോട്ട് എന്തിന് ബിജെപിക്ക് മറിച്ചു? വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ എന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിളിച്ചോതുന്നത്….
42 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍
24 സീറ്റുകളിലും എല്‍ഡിഎഫ് വിജയം.
ഇന്ന് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 24 സീറ്റുകളിലും എല്‍ഡിഎഫ് മിന്നും വിജയം കാഴ്ചവെച്ചു. 20 സിറ്റുകള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫ് 24 ലേക്ക് ഉയര്‍ന്നു.
കോണ്‍ഗ്രസിന് കനത്ത ക്ഷീണമാണ് സംഭവിച്ചത്.
16 സീറ്റ് ആണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്.
ഇത് 12 സീറ്റുകള്‍ ആയി കുറഞ്ഞു.
തൃക്കാക്കര നിയമസഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമൺതോപ്പ് വാര്‍ഡിലുൾപ്പടെ കോൺഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തുകൊണ്ട് ബിജെപിയെ വിജയിപ്പിച്ചു എന്ന് വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കയ്യിലാണ് ഈ വോട്ട് കച്ചവടം.
ഇതിനെതിരെ പ്രതിഷേധം കോൺഗ്രസിൽ ഉയരുമെന്ന് ഉറപ്പ്.
തൃക്കാക്കര തെരെഞ്ഞെടുപ്പിനോടടുപ്പിച്ച് തൊടുത്തുള്ള തുപ്പുണിത്തറയിൽ കോൺഗ്രസ് വോട്ട് എന്തിന് BJP ക്ക് മറിച്ചു?
വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ.?
അവിശുദ്ധ സഖ്യങ്ങളെയെല്ലാം തട്ടിമാറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങൾ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News