ടിവിഎസ് മോട്ടോര്‍ കമ്പനി 2022 ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ഐക്യൂബ്, ഐക്യൂബ് എസ് എന്നിവ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. അതേസമയം ഐക്യൂബ് എസ്ടി മുന്‍കൂട്ടി ബുക്ക് ചെയ്യാം.
98,564 രൂപയാണ് വാഹനത്തിന്റെ ദില്ലി ഓണ്‍-റോഡ് വില. സ്‌കൂട്ടറിന്റെ ബേസ്, എസ് വകഭേദങ്ങള്‍ ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍, ടോപ്-ഓഫ്-ലൈന്‍ എസ്ടി പതിപ്പ് 140 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ഫെയിം, സംസ്ഥാന സബ്സിഡി ഉള്‍പ്പെടെയാണിത്. ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് എസ്ടി എന്നീ മൂന്ന് വേരിയന്റുകളിലായാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ് പതിപ്പിന്റെ ദില്ലി ഓണ്‍-റോഡ്, വില 1,08,690 രൂപയാണ്.
2022 ടിവിഎസുകളുടെ അടിസ്ഥാന വകഭേദമായ ഐക്യൂബിന് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ അസിസ്റ്റോടുകൂടിയ അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ലഭിക്കുന്നു കൂടാതെ മൂന്ന് നിറങ്ങളില്‍ വരുന്നു. ടിവിഎസ് മോട്ടോര്‍ ഡിസൈന്‍ ചെയ്ത 3.4 സണവ ബാറ്ററി സ്‌പെസിഫിക്കേഷനുമായാണ് ഇത് വരുന്നത്.
സ്‌കൂട്ടറുകളുടെ വിതരണം കമ്പനി ഉടന്‍ ആരംഭിക്കും. ഐക്യൂബ്, ഐക്യൂബ് എസ് എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിലവില്‍ 33 നഗരങ്ങളില്‍ ലഭ്യമാണ്. കൂടാതെ 52 അധിക നഗരങ്ങളില്‍ കൂടി ഉടന്‍ ലഭ്യമാകും. അതേസമയം എസ്ടി പതിപ്പിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2022 ഐക്യൂബ് മോഡലിന്റെ രൂപകല്‍പ്പന തിരഞ്ഞെടുപ്പ്, സുഖം, പ്രവര്‍ത്തനക്ഷമതയുടെ ലാളിത്യം എന്നിങ്ങനെ മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് എന്ന് കമ്പനി പറയുന്നു.
ശ്രേണി, സംഭരണം, നിറങ്ങള്‍, കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് വേരിയന്റുകളില്‍ നിന്ന് തിരഞ്ഞെടുക്കാനാകും . 650W, 950W, 1.5kW എന്നിങ്ങനെ മൂന്ന് ഓഫ്-ബോര്‍ഡ് ചാര്‍ജറുകളുടെ വേരിയന്റുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.