Halwa : അരിപ്പൊടിയുണ്ടോ ? നിമിഷങ്ങള്‍കൊണ്ട് തയാറാക്കാം കിടിലന്‍ ഹല്‍വ

മലയാളികള്‍ക്ക് എന്നും പ്രിയമുള്ളൊരു പലഹാരമാണ് ഹല്‍വ. പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല. എന്നാല്‍ വളരെ കുറഞ്ഞ സമയംകൊണ്ട് വീട്ടില്‍ തയാറാക്കാവുന്ന ഒന്നാണ് ഹല്‍വ.

 അരിപ്പൊടിയിലും കിടിലൻ ഹൽവ തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് രുചികരമായി അരിപ്പൊടികൊണ്ടുള്ള ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കാം…

വേണ്ട ചേരുവകൾ…

അരിപ്പൊടി                                1 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ       1 കപ്പ്
രണ്ടാം പാൽ                              4 കപ്പ്
ഓയിൽ                                    4 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി                     2 ടീസ്പൂൺ
ശർക്കര                                      300 ഗ്രാം
നെയ്യ്                                        3 ടേബിൾ സ്പൂൺ

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ആദ്യം അരിപ്പൊടിയിൽ ഒരു കപ്പ് രണ്ടാം പാൽ ചേർത്തു നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് ബാക്കി 3 കപ്പ് രണ്ടാം പാലും ചേർക്കുക. ശേഷം ഇതിലേക്ക് ശർക്കര 2 കപ്പ് വെള്ളത്തിൽ അലിയിച്ചെടുത്തത് ചേർത്ത് ഇളക്കി കൊടുക്കുക. ഹൽവ മിക്സ് റെഡിയായി.

ഇനി ഇത് ഒരു പാനിലേക്ക് ഒഴിച്ച് ചെറുതീയിൽ വേവിക്കുക. ഇളക്കി കൊണ്ടേയിരിക്കുക. ശേഷം മിക്സ് നല്ല പോലെ കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് ഒന്നാം പാലും ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇടയ്ക്കിടയ്ക്ക് അൽപം ഓയിലും നെയ്യും ചേർത്ത് വേണം ഇളക്കാൻ.

ശേഷം ഹൽവ മിക്സ് നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം ഹൽവ വയ്ക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് അൽപം നെയ്യ് തടവുക.ശേഷം ചൂടോടെയുള്ള ഹൽവ നെയ്യ് തടവി വച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റുക. ഇനി മുകൾ ഭാ​ഗം നട്സ് ഉപയോ​ഗിച്ച് അലങ്കരിക്കാം. മൂന്ന് മണിക്കൂർ കഴിഞ്ഞ് തണുത്തതിന് ശേഷം മുറിച്ച് കഴിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here