ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് നടുവുവേദന. നടുവുവേദനയുള്ളവര്‍ വീട്ടിലും ജോലിസ്ഥലത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കശേരുക്കള്‍ക്കിടയിലുള്ള കുഷ്യനാണു ഡിസ്‌ക്ക്. ഡിസ്‌ക്കിന്റെ ഉള്‍ഭാഗം ജെല്ലി പോലെ മൃദുലമാണ്. എന്നാല്‍,അമിതഭാരം ഉയര്‍ത്തുക, തെറ്റായ ഇരിക്കുക, നില്‍ക്കുക എന്നിവ മൂലം നടുവുഭാഗത്തിനു മര്‍ദം കൂടുതലാകുമ്പോള്‍ ജെല്ലി വലയം ഭേദിച്ചുകൊണ്ടു ഡിസ്‌ക്ക് പുറത്തേക്കു തള്ളിവരുന്നു.
ഇങ്ങനെ തള്ളിവരുന്ന ഡിസ്‌ക്ക് ഇരുവശത്തുമുള്ള ഞരമ്പുകളെയോ സുഷുമ്‌നാനാഡിയേയോ അമര്‍ത്തുമ്പോള്‍ നടുവിലും കാലുകളിലും വേദന അനുഭവപ്പെടുന്നു. അരഭാഗത്തുള്ള ഡിസ്‌ക്ക് കാലിലേക്കുള്ള ഞരമ്പിനെ അമര്‍ത്തുമ്പോഴാണു കാലുകളിലേക്കു വേദന വ്യാപിക്കുന്നത്. നടു വേദന കുറയ്ക്കാന്‍ കുറച്ച് കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം..
* ഹീല്‍ കുറഞ്ഞ ചെരിപ്പുകള്‍ ഉപയോഗിക്കുക.
* എന്തു കാര്യവും നിവര്‍ന്നുനിന്നും നിവര്‍ന്നിരുന്നും ചെയ്യുക.
* വ്യായാമം പേശികളിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ശരീരത്തിനും സന്ധികള്‍ക്കും അയവു നല്‍കുകയും ചെയ്യുന്നു.
* അമിതവണ്ണം നട്ടെല്ലിനു ചുറ്റും പ്രവര്‍ത്തിക്കുന്ന പേശികള്‍ക്കു സമ്മര്‍ദം ഉണ്ടാക്കാം. അതിനാല്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുക.
* പുകവലിക്കാര്‍, മദ്യപാനികള്‍ ഇവരിലും നടുവുവേദനയുടെ നിരക്കു കൂടാം.
* കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരുടെ നടുഭാഗത്തിനു യാതൊരു വ്യായാമവും ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി നടുവിലെ പേശികള്‍ക്കു ചലനശേഷി കുറയുന്നു.
* ചെറിയ തോതിലുള്ള നടുവുവേദനയുള്ളവര്‍ രണ്ടുദിവസം തുടര്‍ച്ചയായി കിടന്നാല്‍ വേദനയ്ക്ക് ശമനം ഉണ്ടാകാം. എന്നാല്‍ ഗുരുതരമായ നടുവുവേദനയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂന്നു മുതല്‍ ആറാഴ്ചവരെ തുടര്‍ച്ചയായി നിവര്‍ന്നുകിടന്നുള്ള വിശ്രമം ആവശ്യമാണ്. ഈ സമയത്ത് ശരീരം ഇളകാതെ ശ്രദ്ധിക്കണം.
* ജീവിതശൈലീ രോഗങ്ങളുള്ളവര്‍ ഭക്ഷണത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.
* അപകടങ്ങള്‍, വീഴ്ച ഇവമൂലം നടുവിന് പരുക്ക്, ചതവ് എന്നിവ പറ്റിയിട്ടുള്ളവര്‍ നിര്‍ബന്ധമായും വിശ്രമം എടുക്കണം.
* അമിത ഭാരമുള്ള ബാഗുകള്‍ കുട്ടികള്‍ ചെറുപ്രായത്തില്‍ തൂക്കുന്നത് ഭാവിയില്‍ നടുവുവേദനയ്ക്കു കാരണമാകാം. അതിനാല്‍ കനം കുറഞ്ഞ സ്‌കൂള്‍ ബാഗുകള്‍ കുട്ടികള്‍ക്കു വാങ്ങി നല്‍കുക.
* നടുവുവേദനയുള്ളവര്‍ ജിമ്മില്‍ പോകുമ്പോള്‍ കുനിഞ്ഞു നിന്നുള്ള വ്യായാമങ്ങള്‍ ഒഴിവാക്കുക. അമിതഭാരം എടുത്തുള്ള വ്യായാമങ്ങളും വേണ്ട.
* ഏതെങ്കിലും വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ നടുവുവേദന ഉണ്ടായാല്‍ പിന്നീട് അവ ചെയ്യാതിരിക്കുക.
* കഴുത്തിനു താങ്ങു നല്‍കുന്നതിനാണ് തലയണ ഉപയോഗിക്കേണ്ടത്. നമ്മള്‍ തലവയ്ക്കുക എന്ന ഉദ്ദേശത്തോടെയാണു സാധാരണ തലയിണ ഉപയോഗിക്കുന്നത്. ഇതു ശരിയായ രീതിയല്ല. കഴുത്തിനു പുറകിലായുള്ള വളവില്‍ വേണം തലയണ വയ്ക്കാന്‍. ശരീരത്തിന് തുലനത കിട്ടുവാനും നട്ടെല്ല് നിവര്‍ന്നിരിക്കാനും ഇതു സഹായിക്കും.
* നടുവുവേദനയുള്ളവര്‍ ബെഡ് ഉപയോഗിക്കരുതെന്നു നിര്‍ബന്ധമില്ല. ഓരോരുര്‍ത്തര്‍ക്കും സുഖകരമായ രീതിയില്‍ കിടക്കുകയെന്നതാണു പ്രധാനം. കയര്‍കട്ടില്‍, പ്ലാസ്റ്റിക് തുടങ്ങിയ കുഴിവുള്ള കട്ടിലുകള്‍ ഉപയോഗിക്കരുതെന്നു മാത്രം. നിവര്‍ന്നുനില്‍ക്കുമ്പോള്‍ നടുവ് എങ്ങനെ ആയിരിക്കുമോ അതേ രീതിയില്‍ കിടക്കുന്നതാണ് ഏറ്റവും നല്ലത്.
* ചാരുകസേര ഉപയോഗിക്കുന്നതു നടുവുവേദനയുള്ളവര്‍ക്കു നന്നല്ല. ഇതു നടുവിനു താങ്ങു നല്‍കുന്നില്ല.
* രണ്ടു മൂന്നു തലയിണകള്‍ ഒന്നിച്ച് അടുക്കിവച്ച് കിടക്കുന്നത് നന്നല്ല.
* തണുപ്പു സമയത്ത് സിമന്റുതറയില്‍ കിടക്കുന്നത് ഒഴിവാക്കുക. തറയില്‍നിന്നുള്ള തണുപ്പ് നടുവുവേദനയുണ്ടാക്കാം.
* നടുവേദനയുള്ളവര്‍ക്ക് ഒരുവശം ചരിഞ്ഞു കിടക്കുന്നതു സുഖകരമായിരിക്കും. ഏതെങ്കിലും രീതിയില്‍ കിടക്കുമ്പോള്‍ നടുവിനു സ്‌ട്രെയിന്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ രീതിയില്‍ കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വലിപ്പം കുറഞ്ഞ കട്ടിലില്‍ കൂനിക്കൂടി കിടക്കാതിരിക്കുക.
* മാനസികസമ്മര്‍ദം മൂലം ഞരമ്പുകള്‍ വഴി നട്ടെല്ലിനു ചുറ്റുമുള്ള പേശികള്‍ക്കു സങ്കോചം ഉണ്ടാകാം. സുഖകരമായ ഉറക്കം വേദന ശമിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ്. അതിനാല്‍ ശരീരവും മനസും റിലാക്‌സ് ചെയ്യുന്ന രീതിയില്‍ വേണം കിടക്കാന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.