അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ബിനു. 069002 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് അബുദാബിയില്‍ താമസിക്കുന്ന ബിനു സമ്മാനാര്‍ഹനായത്.
സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ബിനുവിനെ വിളിച്ചപ്പോള്‍ അദ്ദേഹം വളരെയേറെ സന്തോഷത്തിലായിരുന്നു. ‘ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കുക എന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ പ്രതിവാര നറുക്കെടുപ്പ് വിജിക്കാനായതില്‍ വലിയ സന്തോഷമുണ്ട്. യുഎഇയില്‍ കുറച്ച് പച്ചക്കറി കടകള്‍ കൂടി തുറന്ന് ബിസിനസ് വികസിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കാനാണ് പദ്ധതി. എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതിന് ബിഗ് ടിക്കറ്റിന് നന്ദി’- ബിനു പറഞ്ഞു.
ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ ബിനുവിന് ബിഗ് ടിക്കറ്റിന്റെ 20 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പില്‍ പങ്കെടുത്ത് ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ വന്‍ തുകയുടെ മറ്റ് രണ്ട് ക്യാഷ് പ്രൈസുകള്‍ കൂടി ജൂണ്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.