Gujrat: ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ മതിലിടിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ മതിലിടിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റ ഇരുപത് പേരെ ആശുപത്രിയിലേക്ക് മാറ്റി. മോര്‍ബി ജില്ലയിലെ സാഗര്‍ ഫാക്ടറിയിലാണ് അപകടം. സംഭവ സ്ഥലത്ത് നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു. ഗുജറാത്ത് മോര്‍ബിയിലെ ഹല്‍വാദിലുള്ള സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഉപ്പ് ഫാക്ടറിയുടെ മതിലിടിഞ്ഞ് 12 പേര്‍ മരിച്ചു.

അഞ്ച് പുരുഷന്‍മാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ചാക്കുകളില്‍ ഉപ്പ് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. സംഭവ സ്ഥലത്ത് നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം.തൊഴിലാളികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അടിയന്തരധനസഹായം അനുവദിച്ചു.

പരുക്കേറ്റവരുടെ കൂടുംബാഗങ്ങള്‍ക്ക് അമ്പതിനായിരം രൂപയും അനുവദിച്ചു. അതേസമയം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പടേല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News