Pinarayi Vijayan : സ്വകാര്യമേഖലയിലെ തൊഴില്‍ സംവരണം കലാനുസൃതമായ ആവശ്യം: മുഖ്യമന്ത്രി

സ്വകാര്യമേഖലയിലെ തൊഴില്‍ സംവരണമെന്നത് കലാനുസൃതമായ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( CM Pinarayi vijayan ). രാജ്യം കടുത്ത ജാതി വിവേചനത്തിന്റെ നടുവില്‍ ആണെന്നും മുഖ്യമന്ത്രി. പികെഎസിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസ്ഥാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വകാര്യമേഖലയിലെ തൊഴില്‍ സംവരണം കലാനുസൃതമായ ആവശ്യമാണ്. രാജ്യം കടുത്ത ജാതി വിവേചനത്തിന്റെ നടുവില്‍ ആണെന്നും എന്നാല്‍ കേരളത്തില്‍ ഇത്തരം വിവേചനങ്ങള്‍ പരിഹരിക്കാനായി. പികെഎസിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസ്ഥാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പികെഎസിന്റെ സംസ്ഥാന പ്രസിഡന്റായി വണ്ടിത്തടം മധുവിനേയും  സെക്രട്ടറിയായി കെ സോമപ്രസാദിനേയും സമ്മേളനം തെരഞ്ഞെടുത്തു. വി ആര്‍ ശാലിനിയാണ് ട്രഷറര്‍.

പികെഎസ്‌ സമ്മേളനം: വണ്ടിത്തടം മധു പ്രസിഡന്റ്‌, കെ സോമപ്രസാദ്‌ സെക്രട്ടറി

പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌) സംസ്ഥാന പ്രസിഡന്റായി വണ്ടിത്തടം മധുവിനേയും  സെക്രട്ടറിയായി കെ സോമപ്രസാദിനേയും സമ്മേളനം തെരഞ്ഞെടുത്തു. വി ആർ ശാലിനിയാണ്‌ ട്രഷറർ.

പ്രതിനിധി സമ്മേളനം ഇന്നലെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. മദ്രാസ്‌ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ കെ ചന്ദ്രു മുഖ്യാതിഥിയായി. എസ്‌ അജയകുമാർ അധ്യക്ഷനായി. പി കെ ശിവരാമൻ രക്തസാക്ഷി പ്രമേയവും പി പൊന്നുക്കുട്ടൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

എസ്‌ അജയകുമാർ, വി ആർ ശാലിനി, പി പി ലക്ഷ്‌മണൻ, ഡോ. സുദർശനൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിച്ചത്‌. കെ ജി സത്യൻ, ജി സുന്ദരേശൻ, കെ ജനാർദനൻ, സി എം ബാബു, ബാബു പന്മന, സി കെ ഗിരിജ, സുനിൽകുമാർ (പ്രമേയം), ബി എം പ്രദീപ്‌, എസ്‌ സുലഭ, കെ സുഗതൻ, ഡി ജയകുമാർ (മിനിറ്റ്‌സ്‌), ആർ രാജേഷ്‌, കെ എസ്‌ രാജു, കെ കുമാരൻ, പി ഒ സുരേന്ദ്രൻ, വി വി റീത്ത, പി വാസു (ക്രഡൻഷ്യൽ), വഴുതൂർ പി രാജൻ, അഡ്വ. അരുൺ കുമാർ (രജിസ്‌ട്രേഷൻ) എന്നിവർ അംഗങ്ങളായ കമ്മിറ്റികളും പ്രവർത്തിച്ചു.

സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  515 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌.  സൗഹാർദ പ്രതിനിധികളായി തമിഴ്‌നാട്ടിൽനിന്ന്‌ സാമുവൽ രാജ്‌, ചെല്ലക്കണ്ണ്‌, കർണാടകയിൽനിന്ന്‌ ഗോപാലകൃഷ്‌ണ ഹരള ഹള്ളി, ബി രാജശേഖര മൂർത്തി എന്നിവരും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ, മന്ത്രി കെ രാധാകൃഷ്‌ണൻ, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News