V T Balram: ‘ഹാർദിക്‌ പട്ടേൽ കോൺഗ്രസ് വിടുമ്പോൾ ആ പത്തുലക്ഷം കൂടെയുണ്ടാകുമോ ?’; വി ടി ബൽറാമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഗുജറാത്ത്‌ കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌  ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടതിന് പിന്നാലെ വി ടി ബൽറാമിന്റെ പഴയ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. 2019ൽ ഹാർദിഖ് പട്ടേൽ കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ ബൽറാമിട്ട കുറിപ്പാണ് വീണ്ടും വൈറലാവുന്നത്.

‘വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്, എന്നാൽ കോൺഗ്രസിലേക്ക് കടന്നുവരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട’- എന്നായിരുന്നു ബൽറാമിന്റെ കുറിപ്പ്.

ഹാർദ്ദിക് പട്ടേൽ കോൺഗ്രസിൽനിന്ന് പോകുമ്പോൾ ആപത്തുലക്ഷം കൂടെയുണ്ടാകുമോ, ചിന്തൻ ശിബിരത്തിൽ നിന്ന് ചിന്തൻ ബൈട്ടക്കിലേയ്ക്ക്‌ തുടങ്ങി നിരവധി ചോദ്യങ്ങളുമായാണ് ബൽറാമിന്റെ പോസ്റ്റ് ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News