Punjab: പഞ്ചാബിലെ കര്‍ഷക സമരം അവസാനിച്ചു

പഞ്ചാബിലെ കര്‍ഷക സമരം അവസാനിച്ചു . പഞ്ചാബ് മുഖ്യമന്ത്രി കര്‍ഷകാരുമായി കുടികാഴ്ച നടത്തിയേ ശേഷമാണു സമരം അവസാനിപ്പിച്ചത് ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍ക്ക് 500 രൂപ വീതം ബോണസ് നല്‍കണം തുടങ്ങിയ 13 ആവശ്യങ്ങളാണ് കര്‍ഷകര്‍ മുമ്പോട്ട് വെച്ചത്. ആം ആദ്മിസര്‍ക്കാരിന് എതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്‍ മന്നുമായുള്ള ചര്‍ച്ചയില്‍ കര്‍ഷക സംഘനകള്‍ മുന്‍പോട്ടു വച്ച 13ആവശ്യങ്ങളില്‍ 12ഇലും സര്‍ക്കാരുമായി ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് . പക്ഷേ ഒരു മന്ത്രി സമര സ്ഥലത്തു വന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന് ഭാരതിയ കിസ്സന്‍ യൂണിയന്‍ നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.

ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍ക്ക് 500 രൂപ വീതം ബോണസ് നല്‍കണം, നെല്ല് വിതയ്ക്കാന്‍ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പഞ്ചാബ് കര്‍ഷകര്‍ സമരം നടത്തിയത്. നിരവധി കര്‍ഷക സംഘടനകളാണ് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ചണ്ഡീഗഢ് -മൊഹാലി അതിര്‍ത്തിയില്‍ പ്രതിഷേധത്തിനായി അണിചേര്‍ന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ചണ്ഡീഗഡിലേക്ക് ട്രാക്ടര്‍ റാലി നടത്തി. കര്‍ഷകര്‍ ചണ്ഡീഗഢിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി നിരവധി സുരക്ഷാ സന്നാ?ഹങ്ങള്‍ പൊലീസ് സജ്ജമാക്കിയിരുന്നു. പ്രതിഷേധം ശക്തമായപ്പോളാണ് സര്‍ക്കാര്‍ കര്‍ഷകാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News