Central Govt: പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റയിക്കല്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം ന്ല്‍കി. നിര്‍ണായക നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിക്ഷേപം വിറ്റഴിക്കല്‍, സംയുക്ത സംരംഭങ്ങളിലെ ഓഹരിവില്‍ക്കാനും അധികാരം നല്‍കി.

അനുബന്ധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലും ഡയറക്ടര്‍ ബോര്‍ഡിന് തീരുമാനമെടുക്കാം. തീരുമാനം പെട്ടെന്ന് എടുക്കാനും പ്രവര്‍ത്തനം പരിഷ്‌ക്കരിക്കാനുമാണ് നടപടി. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിന് പൊതുമേഖലാ സംരംഭങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിന് കേന്ദ്ര മന്ത്രിസഭ അധികാരം നല്‍കി.

P chidambaram : പി ചിദംബരത്തിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ( P chidambaram ) വസതികളിലും ഓഫീസിലും സിബിഐ റെയ്ഡ് ( CBI Raid ). മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട പണം ഇടപാട് കേസിലാണ് പരിശോധന . അതേസമയം അടിക്കടി ഉള്ള ഇഡി പരിശോധനയെ എതിർത്തു കോൺഗ്രസ്‌ രംഗത്തെത്തി.

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത് . മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് . ചെന്നൈയിലേയും ദില്ലിയിലും ഉൾപ്പെട 9 സ്ഥാലങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.

2010 – 2014 കാലഘട്ടത്തിൽ വിദേശ പണ ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

എന്നാൽ പരിശോധനയെ പരിഹസിച്ചു കാർത്തി ചിദംബരം രംഗത്ത് എത്തി. തനിക്കു എതിരെ ഇത് എത്രമത്തെ പരിശോധന ആണെന്നും. ഇത് റെക്കോർഡ് ആണെന്നു ആണ് കാർത്തി പ്രതികരിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News