കോഴിക്കോട് കൂളിമാട് പാലത്തിന്റെ അപകടകാരണം യന്ത്രത്തകരാറെന്ന് കിഫ്ബി. ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാറാണ് അപകടത്തിന് കാരണം. ഗര്‍ഡറുകള്‍ തൃപ്തികരമാംവിധം ഉറപ്പുള്ളതാണെന്നും കിഫ്ബിയുടെ വിശദീകരണത്തില്‍ പറയുന്നു.
കോഴിക്കോട് – മലപ്പുറം ജില്ലകളിളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് ബീമുകള്‍ കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്. ഇതുസംബന്ധിച്ചാണ് കിഫ്ബിയുടെ വിശദീകരണം.
നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം.യഥാര്‍ഥകാരണം ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകള്‍ക്കുണ്ടായ യന്ത്രത്തകരാറാണെന്നാണ് പ്രാഥമിക പരിശോധനത്തില്‍ വ്യക്തമായതെന്നും കിഫ്ബി പറയുന്നു. ഗര്‍ഡറിനെ ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടയില്‍ സംഭവിച്ച യന്ത്രതകരാര്‍ ആണ് അപകടകാരണം.
ഒരു വശത്തെ ജാക്കിന്റെ പിസ്റ്റണ്‍ പെട്ടെന്ന് അകത്തേക്ക് തിരിയുകയും മൂന്നാം ഗര്‍ഡര്‍ രണ്ടാം ഗര്‍ഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗര്‍ഡര്‍ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗര്‍ഡറിന്റെ മേല്‍ പതിച്ചു. ഈ ആഘാതത്തെ തുടര്‍ന്ന് ഒന്നാം ഗര്‍ഡര്‍ പുഴയിലേക്ക് വീഴുകയും ചെയ്തു.അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചത്. അല്ലാതെ ഗര്‍ഡറുകളുടെ ക്യൂബ് സ്ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണെന്നും കിഫ്ബി പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here