Heavy Rain : അസമിൽ കനത്ത മഴ തുടരുന്നു; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഒൻപതായി

അസമിൽ ( Assam ) കനത്ത മഴ ( Heavy Rain ) തുടരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഒൻപതായി. 26 ജില്ലകളിലായി ആറു ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു.

അൻപതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുളപൊട്ടലിനെ തുടർന്ന് മലയോര ജില്ലയായ ദിമാ ഹസാവോ പൂർണമായും ഒറ്റപെട്ടു.

പ്രളയബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ വിതരണം നിലനിർത്താനും ആശയവിനിമയ മാർഗങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള ശ്രമത്തിലാണ്  സംസ്ഥാന സർക്കാർ . അതേ സമയം  കനത്ത മഴ കർണാടകയിലെ സാധാരണ ജീവിതത്തെയും താറുമാറാക്കി.

2 പേർ മരിച്ചു.  അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടകയിലെ പല  പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മ‍ഴയെ തുടര്‍ന്ന് അസമിലും മേഘാലയയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ എന്നിവ ഒലിച്ചുപോയി. നാൽപ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അസമിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അസമിൽ ബുധനാഴ്ച മുതൽ നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നിർത്തിവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News