Thrikkakkara : സ്ഥാനാര്‍ത്ഥി പര്യടനം ലൈവാക്കുന്ന ഒരു അനൗണ്‍സര്‍; തൃക്കാക്കരയില്‍ താരമായി രജീഷ്

സ്ഥാനാര്‍ത്ഥി പര്യടനം ലൈവാക്കുന്ന അനൗണ്‍സര്‍. അതാണ് കെ.എം രജീഷ്. തൃക്കാക്കരയിലെ ( Thrikkakkara )  ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് ( Dr Jo Joseph ) മുതല്‍ സ്വീകരണ കേന്ദ്രങ്ങളിലെ ഓരോ വോട്ടര്‍മാരും രജീഷിന്റെ തിരക്കഥയിലെ താരങ്ങളാണ്. സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തി ആ കഥ ആരംഭിക്കുന്നു.

കഥയില്‍ കഥാപാത്രങ്ങളാകുന്നത് തൃക്കാക്കര മണ്ഡലവും മണ്ഡലത്തിലെ വോട്ടര്‍മാരും. ഇടതു സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ കാത്തിരിക്കുന്ന, വരവേല്‍ക്കുന്ന നാടിന്റെ ആവേശമത്രയും ചോരാതെ വിവരിക്കുന്ന അനൗണ്‍സര്‍. അതാണ് തെരഞ്ഞെടുപ്പിലെ സ്ഥിരം സാന്നിധ്യമായ കെ.എം രജീഷ്.

പതിവ് അനൗണ്‍സ്‌മെന്റ് വാചകങ്ങളില്ലാതെ മുന്നണിയെയും സ്ഥാനാര്‍ത്ഥിയെയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എന്നതാണ് രജീഷിന്റെ പ്രത്യേകത. ആലുവ മുപ്പത്തടം സ്വദേശിയായ രജീഷ് 37 വര്‍ഷമായി അനൗണ്‍സ്‌മെന്റ് രംഗത്തുണ്ട്. ഉള്ളറിഞ്ഞ് വിവരണം നല്‍കുക അതാണ് രജീഷ് സ്‌റ്റൈല്‍ .

Thrikkakkara: ഭരണപക്ഷത്ത് നിന്നൊരു എം എല്‍ എ വേണോ, നിയമസഭയില്‍ നിന്നും വാക്കൗട്ട് നടത്താന്‍ മാത്രമായി ഒരു ജനപ്രതിനിധി വേണോ എന്ന് ജോണ്‍ ബ്രിട്ടാസ് എം പി

ഭരണപക്ഷത്ത് നിന്നൊരു എം എല്‍ എ വേണോ നിയമസഭയില്‍ നിന്നും വാക്കൗട്ട് നടത്താന്‍ മാത്രമായി ഒരു ജനപ്രതിനിധി വേണോ എന്ന ചോദ്യത്തിനാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുക എന്ന് ജോണ്‍ ബ്രിട്ടാസ് എം പി. രാജ്യമാകെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് തൃക്കാക്കരയുടെ വിധിയെഴുത്തിന് പ്രാധാന്യമുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് ജീവനക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുപാട് വികസന സാധ്യതകളുള്ള മണ്ഡലമാണ് തൃക്കാക്കരയെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എന്നാല്‍ ജനപ്രതിനിധികളുടെ ദീര്‍ഘവീക്ഷണമില്ലായ്മ മൂലം വികസന മുരടിപ്പിന്റെ കേന്ദ്രമായി തൃക്കാക്കര മാറി.

മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ചിലര്‍ രാജ്യമാകെ പടര്‍ത്തുകയാണ്. ഐഎച്ച് ആര്‍ ഡി എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി കെ ബിജുവിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസ്സില്‍ ജീവനക്കാര്‍ സ്വീകരണം ഒരുക്കി. സ്വീകരണസമ്മേളനം ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News