കാട്ടാക്കടയുടെ സാംസ്‌കാരികോത്സവമായ കാട്ടാല്‍ പുസ്തകമേളക്ക് തിരിതെളിഞ്ഞു

കാട്ടാക്കടയുടെ സാംസ്‌കാരികോത്സവമായ കാട്ടാല്‍ പുസ്തകമേളക്ക് തിരിതെളിഞ്ഞു. സംസ്ഥാന ചലച്ചിത്ര കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് മേള ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ കാട്ടാല്‍ പുരസ്‌കാരം ഗായിക കെ എസ് ചിത്രക്ക് സമ്മാനിച്ചു. തുടര്‍ന്ന് കൈരളി ചാനല്‍ സംഘടിപ്പിച്ച മെഗാ ഈവന്റ് കാണികള്‍ക്ക് പുതു അനുഭവമായി മാറി.

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ കാട്ടാലിന്‍ ചുവട്ടിലെ കല്‍ വിളക്കില്‍ തിരി തെളിയിച്ചതോടെയാണ് കാട്ടാല്‍ പുസ്തകമേളക്ക് തുടക്കമായത്. ചടങ്ങില്‍  കാട്ടാല്‍ പുരസ്‌കാരം ഗായിക കെ എസ് ചിത്രക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

ഐ ബി സതീഷ് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷനായി. ചീഫ് വിപ്പ് എന്‍. ജയരാജ്,ജി സ്റ്റീഫന്‍ എം എല്‍ എ , സാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഐ സാജു , കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ അനില്‍കുമാര്‍ , മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാര്‍ , കൈരളി ചാനല്‍ പരസ്യ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബി സുനില്‍, സംഘാടക സമിതി കണ്‍വീനര്‍ കെ ഗിരി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കൈരളി ചാനല്‍ സംഘടിപ്പിച്ച മെഗാ ഈവന്റ് കാണികള്‍ക്ക് പുതു അനുഭവമായി മാറി. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന കാട്ടാല്‍ പുസ്തകമേള മേയ് 27 ന് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News