Thrikkakkara : തൃക്കാക്കരയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ വാഹന പര്യടനം ഇന്നും തുടരും

തൃക്കാക്കരയിൽ (Thrikkakkara)  എൽഡിഎഫ് ( LDF ), യുഡിഎഫ് ( UD
F) സ്ഥാനാർത്ഥികളുടെ വാഹന പര്യടനം ഇന്നും തുടരും. ഹൃദ്യമായ സ്വീകരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്. പൊതുപര്യടനത്തിന്റെ നാലാം ദിവസമായ ഇന്ന് വൈറ്റില ആമ്പേലിപ്പാടം ജംങ്ക്ഷനില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുക.

കൂടാതെ എംപിമാരും മന്ത്രിമാരും എം എൽ എ മാരും ഡോ.ജോ ജോസഫിനായി ഇന്നും പ്രചരണത്തിനിറങ്ങും .മന്ത്രിമാരായ കെ രാധാകൃഷ്ണന്‍,വി ശിവന്‍കുട്ടി,മുഹമ്മദ് റിയാസ്,വീണാ ജോര്‍ജ്ജ്,കെ രാജന്‍,  ജോൺ ബ്രിട്ടാസ് എംപി ,എല്‍ ഡി എഫ് നേതാക്കളായ എ കെ ബാലന്‍,പി കെ ശ്രീമതി ടീച്ചര്‍,തോമസ് ഐസക്ക്, കടന്നപ്പള്ളി രാമചന്ദ്രന്‍,കെ ടി ജലീല്‍,സി രവീന്ദ്രനാഥ്,എം മുകേഷ് എം എല്‍ എ തുടങ്ങിയവർ മണ്ഡലത്തിൽ സജീവമാകും.

യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് രാവിലെ ക്ഷേത്ര സന്ദർശനത്തിനു ശേഷം ഇടപ്പള്ളി മേഖലയിലും പിന്നീട് പൂണിത്തുറയിലും മണ്ഡല പര്യടനം നടത്തും. അതേ സമയം എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ ഇന്ന് കാക്കനാട്,കടവന്ത്ര,എളംകുളം മേഖലകളില്‍ വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കും. 

Thrikkakkara : സ്ഥാനാര്‍ത്ഥി പര്യടനം ലൈവാക്കുന്ന ഒരു അനൗണ്‍സര്‍; തൃക്കാക്കരയില്‍ താരമായി രജീഷ്

സ്ഥാനാര്‍ത്ഥി പര്യടനം ലൈവാക്കുന്ന അനൗണ്‍സര്‍. അതാണ് കെ.എം രജീഷ്. തൃക്കാക്കരയിലെ ( Thrikkakkara )  ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് ( Dr Jo Joseph ) മുതല്‍ സ്വീകരണ കേന്ദ്രങ്ങളിലെ ഓരോ വോട്ടര്‍മാരും രജീഷിന്റെ തിരക്കഥയിലെ താരങ്ങളാണ്. സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തി ആ കഥ ആരംഭിക്കുന്നു.

കഥയില്‍ കഥാപാത്രങ്ങളാകുന്നത് തൃക്കാക്കര മണ്ഡലവും മണ്ഡലത്തിലെ വോട്ടര്‍മാരും. ഇടതു സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ കാത്തിരിക്കുന്ന, വരവേല്‍ക്കുന്ന നാടിന്റെ ആവേശമത്രയും ചോരാതെ വിവരിക്കുന്ന അനൗണ്‍സര്‍. അതാണ് തെരഞ്ഞെടുപ്പിലെ സ്ഥിരം സാന്നിധ്യമായ കെ.എം രജീഷ്.

പതിവ് അനൗണ്‍സ്‌മെന്റ് വാചകങ്ങളില്ലാതെ മുന്നണിയെയും സ്ഥാനാര്‍ത്ഥിയെയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എന്നതാണ് രജീഷിന്റെ പ്രത്യേകത. ആലുവ മുപ്പത്തടം സ്വദേശിയായ രജീഷ് 37 വര്‍ഷമായി അനൗണ്‍സ്‌മെന്റ് രംഗത്തുണ്ട്. ഉള്ളറിഞ്ഞ് വിവരണം നല്‍കുക അതാണ് രജീഷ് സ്‌റ്റൈല്‍ .

Thrikkakkara: ഭരണപക്ഷത്ത് നിന്നൊരു എം എല്‍ എ വേണോ, നിയമസഭയില്‍ നിന്നും വാക്കൗട്ട് നടത്താന്‍ മാത്രമായി ഒരു ജനപ്രതിനിധി വേണോ എന്ന് ജോണ്‍ ബ്രിട്ടാസ് എം പി

ഭരണപക്ഷത്ത് നിന്നൊരു എം എല്‍ എ വേണോ നിയമസഭയില്‍ നിന്നും വാക്കൗട്ട് നടത്താന്‍ മാത്രമായി ഒരു ജനപ്രതിനിധി വേണോ എന്ന ചോദ്യത്തിനാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുക എന്ന് ജോണ്‍ ബ്രിട്ടാസ് എം പി. രാജ്യമാകെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് തൃക്കാക്കരയുടെ വിധിയെഴുത്തിന് പ്രാധാന്യമുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് ജീവനക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുപാട് വികസന സാധ്യതകളുള്ള മണ്ഡലമാണ് തൃക്കാക്കരയെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എന്നാല്‍ ജനപ്രതിനിധികളുടെ ദീര്‍ഘവീക്ഷണമില്ലായ്മ മൂലം വികസന മുരടിപ്പിന്റെ കേന്ദ്രമായി തൃക്കാക്കര മാറി.

മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ചിലര്‍ രാജ്യമാകെ പടര്‍ത്തുകയാണ്. ഐഎച്ച് ആര്‍ ഡി എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി കെ ബിജുവിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസ്സില്‍ ജീവനക്കാര്‍ സ്വീകരണം ഒരുക്കി. സ്വീകരണസമ്മേളനം ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here