Pinarayi Vijayan : നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള  ശ്രമങ്ങളെ കനത്ത ജാഗ്രതയോടെ നേരിടണം: മുഖ്യമന്ത്രി

നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള  ശ്രമങ്ങളെ കനത്ത ജാഗ്രതയോടെ നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് അക്കാദമിയിൽ പുതുതായി പണി കഴിപ്പിച്ച പോലീസ് ഗവേഷണ കേന്ദ്രത്തിന്റെയും,  ആധുനിക ഫിസിക്കൽ ട്രെയിനിംഗ് നേഴ്സറിയുടെയും ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമായ ഒന്നും ഇവിടെ സംഭവിയ്ക്കാതിരിക്കാൻ പോലീസ് ജാഗരൂകരാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാർ ചിലർ ശ്രമിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.

ഇത് പോലീസ് സേനയിലുള്ളവർ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ശാസ്ത്രീയ അപഗ്രഥനവും, വിലയിരുത്തലും നടത്തുന്ന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സൗകര്യങ്ങളോടെ 40 ലക്ഷം ചിലവഴിച്ച്  കോസ്റ്റ്ഫോർഡ്   പണി  കഴിച്ച     കെട്ടിടമാണിത് ഗവേഷണ കേന്ദ്രത്തിനായി നിർമ്മിച്ചത്.   ശാരീരിക ക്ഷമതയും, കായിക ക്ഷമതയും വർധിപ്പിക്കുക ലക്ഷ്യമാക്കി കേരള പോലീസ് അക്കാദമിയിൽ നിർമ്മിച്ച ഫിസിക്കൽ ട്രെയിനിംഗ്  നേഴ്സറിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News