Cabinet Decision : സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി

സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കെടുകാര്യസ്ഥത മൂലം സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി. ഈ നഷ്ടം ഉദ്യോഗസഥരില്‍ നിന്ന് ഇടാക്കും. നാലം ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ഒന്‍പതാം റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളില്‍ ബോധവല്‍ക്കരണം നടത്തും. ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും.

കെടുകാര്യസ്ഥത മൂലം സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കും. ഈ നഷ്ടം ഉദ്യോഗസഥരില്‍ നിന്ന് ഇടാക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലന്‍സിന് കൈമാറും.പരാതികള്‍ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും.

ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരും.

ഇലക്ട്രിസിറ്റി ഓബുഡ്‌സ്മാന് നേരിട് പരാതികള്‍ സ്വീകരിക്കുന്നതിന് അധികാരം നല്‍കും.പരാതി പരിഹാര സംവിധാനങ്ങളില്‍ മൂന്നില്‍ ഒന്ന് ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരെന്ന് ഉറപ്പു വരുത്തണം. തുടങ്ങിയ നാലം ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ഒന്‍പതാം റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News