Fake Harpic : കുന്നംകുളത്ത് വ്യാജ ഹാർപ്പിക്ക് പിടികൂടി

വ്യാജമായി നിർമിച്ച് കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടുവരികയായിരുന്ന ഹാർപിക് ലിക്വിഡ്  കുന്നംകുളത്ത് പോലീസ് പിടികൂടി. വലിയ ലോറിയിൽ പേക്കറ്റുകളിലാക്കി കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ പാക്കറ്റുകളുമാണ്  പിടികൂടിയത്.

കർണ്ണാടക രജിസ്ട്രഷൻ ലോറിയിൽ സൂറത്തിൽ നിർമ്മിച്ച ഇവയെല്ലാം ഇവിടേക്ക്  എത്തിച്ചതാണെന്ന് പറയപ്പെടുന്നു. 10 ടൺ വ്യാജ ഹാർപ്പിക് ബോട്ടിലുകളും 7 ടൺ സോപ്പുപൊടിയുമാണ് വാഹനത്തിലുള്ളത്.  കുന്നംകുളത്തെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിയതാണിത്.

ചൊവ്വല്ലൂരിലെ ഒരു ഏജൻസി വഴിയാണ് വ്യാജഹാർപ്പിക് സൂറത്തിൽ നിന്നും കുന്നംകുളത്തേക്ക് എത്തിയിട്ടുള്ളത്. വിവരം ലഭിച്ച പോലീസ് ലോറി പിടികൂടുകയായിരുന്നു.

സൂറത്ത് സ്വദേശിയായ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നംകുളം എസ് ഐ സക്കീർ അഹമ്മദ് നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലോറി പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News