Modi government : പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം ന്ല്‍കി. നിര്‍ണായക നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

നിക്ഷേപം വിറ്റഴിക്കല്‍, സംയുക്ത സംരംഭങ്ങളിലെ ഓഹരിവില്‍ക്കാനും അധികാരം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ യോഗമാണ് വിറ്റഴിക്കൽ വേഗത്തിലാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്..മന്ത്രിസഭ യോഗ തീരുമാനപ്രകാരം ഇനി മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം ആവശ്യമില്ല.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്‌ടർ ബോർഡിന് കൂടുതൽ അധികാരം നൽകുകയും ചെയ്തു. നിക്ഷേപം വിറ്റഴിക്കാനും, സംയുക്ത സംരംഭങ്ങളിലെ ഓഹരിവിൽക്കാനുമുള്ള അധികാരം ഡയറക്റ്റർ ബോർഡിന് നൽകിയിട്ടുണ്ട്. ഇതിന് പുറമെ അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലും ഡയറക്ടർ ബോർഡിന് തീരുമാനമെടുക്കാൻ കഴിയും.

തീരുമാനം പെട്ടെന്ന് എടുക്കാനും പ്രവർത്തനം പരിഷ്ക്കരിക്കാനുമാണ് നടപടിയെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ മഹാരത്ന കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ അനുമതി നൽകിയിട്ടില്ല. പൊതുമേഖല സംരംഭങ്ങൾ പിന്തുടരുന്ന നയപരമായ ഓഹരി വിറ്റഴിക്കൽ, അടച്ചുപൂട്ടൽ, ഏറ്റെടുക്കൽ നടപടികൾ വിശാലമാക്കുകയാണ് ചെയ്തതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

2021ലെ പിഎസ്‌ഇ നയത്തിന് അനുസൃതമായി സർക്കാർ പിഎസ്‌ഇകൾ കുറയ്ക്കുന്നതിനും, പ്രവർത്തനപരമായ കാര്യങ്ങൾക്കും ഇപ്പോഴത്തെ നയം കൂടുതൽ പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടൽ. അതേ സമയം വിറ്റഴിക്കൽ വ്3ഗത്തിലാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News