NetFlix : നെറ്റ്ഫ്ലിക്സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ; പിരിച്ചു വിട്ടത് 150 ഓളം ജീവനക്കാരെ

ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലിക്കാരുടെ കൂട്ടപിരിച്ചു വിടൽ. 150 ഓളം ജീവനക്കാരെയാണ് നെറ്റ്ഫ്ലിക്‌സ് പിരിച്ചുവിട്ടത്.

കമ്പനിക്കുണ്ടായ കടുത്ത സാമ്പത്തിക നഷ്ടമാണ് നടപടിയിലേയ്ക്ക് നയിച്ചത്. കമ്പനിയിലെ മികച്ച ക്രിയേറ്റീവ് പ്രൊഫഷണലുകളെ പോലും പുറത്താക്കിയെന്നാണ് വിവരം.

രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ടത് കൂടി കണക്കിലെടുത്താണ് നടപടി. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരെയാണ് കൂടുതലും പുറത്താക്കിയിരിക്കുന്നത്. നിലവിൽ 11,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി സബ്‌സ്‌ക്രിപ്ഷൻ ഉയരാത്തതിനാൽ നെറ്റ്‌ഫ്ലിക്സിന്റെ വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടായിരുന്നില്ല.

222 ദശലക്ഷം കുടുംബങ്ങൾ നെറ്റ്ഫ്ലിക്സ് വരിക്കാരായിട്ടുണ്ടങ്കിലും പത്ത് കോടി കുടുംബങ്ങൾ പണം നൽകാതെ നെറ്റ്‌ഫ്ലിക്‌സിന്റെ സേവനം ഉപയോഗിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News