Kashmir: കശ്മീരില്‍ അഞ്ച് തീവ്രവാദികള്‍ പൊലീസ് പിടിയില്‍

കശ്മീരിൽ 5 തീവ്രവാദികളെ പോലീസ് പിടികൂടി. ബാരാമുള്ളയിലെ വൈൻ ഷോപ്പിൽ ആക്രമണം നടത്തുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.  പിടിയിലായതിൽ ഒരാൾക്ക് ലഷ്കർ ഇ തോയിബയുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.

പിടികൂടിയവരിൽ നിന്ന് 5 തോക്കുകളും 23 ഗ്രാനേഡുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി ഐജി അറിയിച്ചു. ബാരമുള്ളയിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുമായി വൈൻ ഷോപ്പിൽ നടന്ന ആക്രമണത്തിനു ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. അന്വേഷണം നടക്കുകയാണെന്നും ഐജി അറിയിച്ചു. അതേ സമയം  ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കയും ചെയ്തിരുന്നു.

LPG Price : വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 1010 രൂപയായികുതിച്ച്‌ കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്‌ക്ക്‌ ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.പാചകവാതക വില ഡൽഹിയിൽ 1002 രൂപയും മുംബൈയിൽ 1003 രൂപയും കൊൽക്കത്തയിൽ 1029 രൂപയും ചെന്നൈയിൽ 1018 രൂപയുമാണ് വില. വാണിജ്യ സിലിണ്ടറിന് 7 രൂപയും കൂട്ടി. ഇതോടെ 19 കിലോ സിലിണ്ടറിന് വില 2357.50 രൂപയായി.മേയ് മാസത്തിൽ തന്നെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രിൽ മുതൽ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വർധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News