Gyanvapi: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി

ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. നാളെ മൂന്നു മണിക്ക് ഹര്‍ജി പരിഗണിക്കും. വാരാണസി കോടതി അതുവരെ തുടര്‍നടപടി സ്വീകരിക്കരുത് എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗ്യാന്‍വാപി സര്‍വ്വെ റിപ്പോര്‍ട്ട് കോടതിയില്‍ നല്കി. ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാരാണസി കോടതി നടപടികള്‍ തല്ക്കാലം സ്റ്റേ ചെയ്തു.

സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചുളള വിശദാംശം അറിയിക്കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം തല്ക്കാലം ഉപയോഗിക്കാന്‍ അനുവദിക്കേണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് നിയന്ത്രണം പാടില്ലെന്ന നിര്‍ദ്ദേശവും കഴിഞ്ഞ ദിവസം കോടതി നല്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here