Kozhikode: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മിന്നല്‍ പരിശോധന

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. മഴക്കാലത്തിനു മുന്നോടിയായി ബസുകളിലെ സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനാണ് പരിശോധന. മഴക്കാല അപകടങ്ങള്‍ ഒഴുവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വാഹന പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാവിലെ 8. 30 ഓടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം എത്തി മിന്നല്‍ പരിശോധന നടത്തിയത്.മഴക്കാലത്തിനു മുന്നോടിയായി ബസുകളിലെ സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനാണ് പരിശോധന.

സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച്ച വരുത്തിയ ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.മഴക്കാലത്തെ അപകടങ്ങള്‍ ഒഴുവാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ മറ്റിടങ്ങളിലും വാഹന പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വഹന വകുപ്പിന്റെ തീരുമാനം. വരും ദിവങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News