കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യാനാകുമെന്ന് ഗതാഗതമന്ത്രി ആന്റണിരാജു. ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചു. പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം ഇന്ധനവില വര്‍ധനവെന്നും മന്ത്രി.
അതേസമയം ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
കെഎസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം. ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യാനാകുമെന്ന് ഗതാഗതമന്ത്രി ആന്റണിരാജു പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് യൂണിയനുകള്‍ സമരം നടത്തിയത് കൊണ്ട് മാത്രമാണ് ശമ്പളം വൈകിയത്-ബൈറ്റ്
പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം ഇന്ധനവില വര്‍ധനവെന്നും മന്ത്രി പറഞ്ഞു. ഇതുകാരണം പ്രതിമാസം 30 കോടി രൂപയുടെ അധികബാധ്യത ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണക്കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
കെഎസ്ആർടിസിക്ക് 700 ബസ് വാങ്ങാൻ അനുമതി; മന്ത്രി ആന്റണി രാജു
കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആർടിസി-റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആര്‍ടിസി-സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്.
പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.