Aishwarya Rai: കാനില്‍ കറുത്ത പുഷ്പമായി തിളങ്ങി ഐശ്വര്യ റായ്

കാന്‍ ചലച്ചിത്രമേളയിലെ(Cannes fest) റെഡ് കാര്‍പ്പറ്റില്‍ കറുത്ത പുഷ്പമായി തിളങ്ങി നടി ഐശ്വര്യ റായ്(Aishwarya Rai). പൂക്കള്‍ക്ക് സമാനമായ ഡിസൈനില്‍ ഒരുക്കിയ കറുത്ത നിറത്തിലുള്ള ഗൗണായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. പിങ്ക് നിറത്തിലുള്ള ഐ ഷാഡോയും ലിപ്സ്റ്റിക്കും മുഖത്തിന് മാറ്റു കൂട്ടുന്നു. വര്‍ഷങ്ങളായി കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ഇത്തവണ കുടുംബസമേതമാണ് ഐശ്വര്യ കാനിലെത്തിയത്.

2018 ല്‍ പുറത്തിറങ്ങിയ ഫാനി ഖാനായിരുന്നു ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിയ ചിത്രം. മണിരത്നം(Mani Ratnam) സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ മന്ദാകിനി ദേവി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.കാന്‍സിലെ രണ്ടാം ദിവസത്തെ ഈ ലുക്കിനൊപ്പംതന്നെ ഐശ്വര്യയുടെ ആദ്യത്തെ ലുക്കും ശ്രദ്ധനേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel