എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ കോൺഗ്രസ് വിട്ടു. തൃക്കാക്കരയിൽ എൽ ഡി എഫിനായി പ്രവർത്തിക്കും. യു ഡി എഫ് സ്ഥാനാർഥി നിർണ്ണയത്തിൽ ചർച്ച നടന്നിട്ടില്ല.
ചർച്ച നടന്നതായ പ്രതിപക്ഷ നേതാവിൻ്റെ വാദം തെറ്റാണ്. അസംതൃപ്തരായ നിരവധി പേർ കോൺഗ്രസിലുണ്ടെന്നും സ്ഥാനാർഥിത്വം നൽകിയല്ല മറ്റ് തരത്തിൽ പി ടി തോമസിൻ്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നുവെന്നും എം ബി മുരളീധരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം വ്യത്യസ്ത സമീപനം സ്വീകരിക്കുകയായിരുന്നു. മോശമായ പ്രതികരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്.
സ്ഥാനാര്‍ഥിത്വം നല്‍കിയല്ല മറ്റ് തരത്തിലാണ് പി ടി തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നത്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരെ പരിഗണിക്കേണ്ടിയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
നിരവധി അതൃപ്തര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. താന്‍ പര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇനി എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.