തിരുവല്ലയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

തിരുവല്ലയിൽ വാഹനാപകടത്തിൽ  യുവതി മരിച്ചു. ചങ്ങനാശേരി സ്വദേശിനിയും അധ്യാപികയുമായ വിജിമോൾ ആണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ ചരക്കു വാൻ , വിജി സഞ്ചരിച്ച  ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

തിരുവല്ല  കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം ആയിരുന്നു അപകടം നടന്നത് . ഇരുചക്ര വാഹന യാത്രക്കാരിയായ 32 വയസുള്ള ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി വിജിമോൾക്കാണ് ജീവൻ നഷ്ടമായത്.   ചരക്കു കയറ്റിവന്ന വാഹനം മറ്റൊരു വാഹനത്തെ  മറികടക്കുന്നതിനിടെ  ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പിന്നീട്  മോർച്ചറിയിലേക്ക് മാറ്റി. മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠത്തിലെ അധ്യാപിക കൂടിയായിരുന്നു വിജിമോൾ. എം എസ് സുനോജാണ് ഭർത്താവ്. മൂന്ന് മക്കളാണ് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News