മാങ്ങ ചമ്മന്തി; ചോറിനൊപ്പം ഇതുമാത്രം മതി

ഉച്ചയ്ക്ക് ചോറിന് മാങ്ങ ചമ്മന്തിയുണ്ടെങ്കില്‍(Manga Chammanthi) വേറൊന്നും വേണ്ടെന്ന് പറയാം. ഇത്രയും എളുപ്പത്തില്‍ തയ്യാറാക്കുന്ന, രുചികരമായ വിഭവം മറ്റൊന്നില്ലെന്ന് പറയാം. മാങ്ങ ചമ്മന്തി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍:

മാങ്ങ: ഒരു മാങ്ങയുടെ പകുതി
തേങ്ങ: ¼ മുറി
ഉണക്കമുളക് : 4-5(1 ടീസ്പൂണ്‍ പൊടി)
ചെറിയ ഉളളി: 6 എണ്ണം
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: 

എല്ലാ ചേരുവകളും മിക്‌സിയിലിട്ട് നന്നായി അരിച്ചെടുക്കുക. ആവശ്യമെങ്കില്‍ മാത്രം 1 സ്പൂണ്‍ വെള്ളം ചേര്‍ക്കുക. മുളകും തേങ്ങയും ചുട്ടെടുത്തും, ചുവന്ന മുളകിനുപകരം പച്ചമുളകും,ഇഞ്ചിയും,വെളുത്തുള്ളിയും ചേര്‍ത്തും മാങ്ങ ചമ്മന്തി ഉണ്ടാക്കാം. ചോറിനും കഞ്ഞിക്കും കൂടെ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here