Kilimanoor; കിളിമാനൂരിൽ പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു

തിരുവനന്തപുരത്ത് കിളിമാനൂരിലെ പൊതു മാര്‍ക്കറ്റുകളില്‍ നിന്ന് പഴകിയ മീന്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ആറ്റിങ്ങല്‍ നിന്നുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത് മീൻ പിടിച്ചെടുത്തു നശിപ്പിച്ചു സാമ്പിളുകളും ശേഖരിച്ചു.

ആറ്റിങ്ങൽ നിന്നുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്. വാള,മത്തി തുടങ്ങിയ മത്സ്യങ്ങളാണ് പഴകിയതായി കണ്ടെത്തി നശിപ്പിച്ചത്. അതേസമയം, കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു.

പൊലീസ് സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പഴകിയ മത്സ്യം വിൽക്കുന്നുണ്ടെന്ന നിരവധി പരാതികളെ തുടർന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News