Kozhikode: ബാങ്ക് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ബാങ്ക് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് പന്നിക്കോട് സ്വദേശി മോഹന്‍ദാസാണ് മരിച്ചത്. കോഴിക്കോട് രണ്ടാം ഗേറ്റ് റെയില്‍വേ ട്രാക്കിന് സമീപത്ത് വച്ചാണ് അപകടം. കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കില്‍ പണയ സ്വര്‍ണ്ണം ഉരച്ച് നോക്കുന്ന ആളായിരുന്നു മോഹന്‍ദാസ്. ബാങ്കില്‍ അടുത്തിടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നിരുന്നു.

മൂന്നാറില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു

മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ടര മാസം പ്രായമുള്ള കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ ഒൻപതംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന വാഹനം രാവിലെ ഏഴരയോടെയാണ് അപകടത്തിൽ പെട്ടത്. കനത്ത മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് സൂചന.

ഗ്യാപ്‌റോഡിൽ നിന്നും തെന്നി മാറിയ കാർ ആയിരം അടി താഴ്ചയിലുള്ള ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു. ആന്ധ്ര സ്വദേശികളായ ഒൻപത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എട്ടര മാസം പ്രായമുള്ള നൈസാ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രമാധ്യയിലാണ് 32 കാരനായ നൗഷാദ് മരണപ്പെട്ടത്.

സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും.  രണ്ട് വാഹങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ  എത്തിയ സംഘത്തിൻ്റെ വാഹങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ശാന്തൻപാറ, മൂന്നാർ പോലീസ് മേൽനടപടികൾ സ്വികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here