E P Jayarajan: കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു ഡോ. ജോ: ഇ പി ജയരാജന്‍

കഴിഞ്ഞ വെള്ളപ്പൊക്ക(Flood) സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു തൃക്കാക്കരയിലെ(Thrikkakara) എല്‍.ഡി.എഫ്(LDF) സ്ഥാനാര്‍ത്ഥി ജോ ജോസഫെന്ന്(Jo Joseph) എല്‍.ഡി.എഫ്(LDF) കണ്‍വീനര്‍ ഇ.പി. ജയരാജന്‍(E P Jayarajan). ‘പൊതു, സാമൂഹ്യ രംഗത്ത് നിറഞ്ഞുപ്രവര്‍ത്തിക്കുന്നയാളാണ് ഡോ. ജോസഫെന്നും എല്ലാ പാര്‍ട്ടിക്കാരും അദ്ദേഹത്തിന് സ്വീകരണം നല്‍കിയിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജോ ജോസഫ് വന്നതോടെ കോണ്‍ഗ്രസ്(Congress) വിറച്ചുപോയിരിക്കുകയാണെന്നും ഇ പി പറഞ്ഞു.

Thrikakkara; ‘തൃക്കാക്കരയുടെ ഹൃദയം എന്നെ ഏല്‍പ്പിക്കൂ, ഞാനത് ഇടനെഞ്ചോട് ചേര്‍ത്തു വെയ്ക്കും’; ഡോ ജോ ജോസഫ്

തൃക്കാക്കരയുടെ ഹൃദയം എന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ ആ ഹൃദയം ഞാന്‍ എന്റെ ഇട നെഞ്ചിനോട് ചേര്‍ത്തുവെക്കുമെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ ജോ ജോസഫ്.പിണറായി വിജയനൊപ്പം എന്നു പറയാന്‍ ഒരു മടിയുമില്ല, പിണറായി വിജയന്റെ കൈകള്‍ക്ക് കരുത്ത് പകരാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കണമെന്നും അദ്ദേഹം തൃക്കാക്കരയില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പറഞ്ഞു. ആശയപരമായി ഇടതുപക്ഷത്തിനൊപ്പം നിന്നയാളാണ് താന്‍,പ്രൊഫഷണലുകള്‍ക്ക് നല്‍കിയ വലിയൊരു അംഗീകാരം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. കനത്തമഴയിലും തളരാതെയാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നത്.

അതേസമയം, ഡോ. ജോ ജോസഫിനെ സിപിഐഎം സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉപമിച്ചത് ഭാവി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിന്റെ ക്രിയാത്മകമായ മാറ്റത്തിന്റെ തുടക്കക്കാരനായാണ്. ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. അതിന്റെ വേവലാതി യുഡിഎഫ് ക്യാംപില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News