അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ആനന്ദ് വീണ്ടും; റീമേക്കിനൊരുങ്ങി ബോളിവുഡ് ക്ലാസിക്

അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം റീമേക്കിനൊരുങ്ങി ബോളിവുഡ്(Bollywood) ചിത്രം ‘ആനന്ദ്'(Anand). ആനന്ദിന്റെ നിര്‍മ്മാതാവ് എന്‍സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിയും വിക്രം ഖാഖറും ചേര്‍ന്നാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശാണ് റീമേക്ക് അറിയിപ്പ് നടത്തിയത്. നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു സംവിധായകനെ കണ്ടെത്താനായിട്ടില്ല. ചിത്രം ഇപ്പോള്‍ തിരക്കഥ ഘട്ടത്തിലാണ്. അഭിനേതാക്കളെ സംബന്ധിച്ച കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

റീമേക്ക്(Remake) പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍(Social media) ആരാധകര്‍ക്ക് രണ്ട് അഭിപ്രായമാണ്. റീമേക്കിനായി ചിലര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍ ചിലര്‍ റീമേക്ക് വേണ്ട എന്നാണ് അഭിപ്രായപ്പെടുന്നത്. ഇതിഹാസ താരങ്ങളുമായി പുതിയ കലാകാരന്മാരെ താരതമ്യം ചെയ്യരുതെന്നാണ് ഇവരുടെ അഭിപ്രായം. ‘ആനന്ദ് കാണാന്‍ ഇപ്പോഴും പുതുമയുണ്ട്, എന്നിരുന്നാലും അത് അതിനോട് നീതി പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു,’അമിതാഭ് ബച്ചന്റെയും അന്തരിച്ച രാജേഷ് ഖന്നയുടെയും ക്ലാസിക് ചിത്രം ആനന്ദ് റീമേക്കിന് ഞാന്‍ കാത്തിരിക്കുകയാണ്, അഭിനേതാക്കളെ അറിയണം, അമിതാഭ് ബച്ചനും രാജേഷ് ഖന്നയ്ക്കും പകരക്കാരന്‍ ആരാണെന്ന് എനിക്കറിയണം’. തുടങ്ങിയ കമന്റുകളാണ് ഉയരുന്നത്.

1971ലാണ് ആനന്ദ് പ്രദര്‍ശത്തിന് എത്തിയത്. അമിതാഭ് ബച്ചനും രാജേഷ് ഖന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോളിവുഡിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നാണ്. കാന്‍സര്‍ രോഗിയായ ആനന്ദ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ ഡോക്ടര്‍ ഭാസ്‌കര്‍ ആനന്ദിനെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ തീരുമാനിക്കുന്നു. സുമിത സന്യാല്‍, രമേഷ് ദിയോ എന്നിവരും അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഋഷികേശ് മുഖര്‍ജിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News