LLB; എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച സിഐക്ക് സസ്പെൻഷൻ

എൽഎൽബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐക്ക്‌ സസ്‌പെൻഷൻ. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജ് ഇൻസ്പെക്ടർ ആർ എസ് ആദർശിനെതിരെയാണ് നടപടി.

തിരുവനന്തപുരം ലോ അക്കാഡമിയിൽ സായാഹ്ന ബാച്ച് വിദ്യാർഥിയായിരുന്നു ആദർശ്. പരീക്ഷയ്ക്കിടെ ബുക്ക് ഉപയോഗിച്ച് ആദർശ് കോപ്പിയടിച്ചത് സർവ്വകലാശാല പരീക്ഷ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് ട്രെയിനിങ് കോളേജ് ഡിജിപി ബൽറാം കുമാർ ഉപാധ്യായ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ആദർശിന്റെ നടപടി ട്രെയിങ് കോളേജിന്റെയും പൊലീസ് സേനയുടെയും സൽപേരിന് കളങ്കം ഉണ്ടാക്കിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ലോ അക്കാദമിയിലെ ഈവനിഗം ബാച്ചിലെ വിദ്യാർത്ഥിയായ ആദർശ് പരീക്ഷയ്ക്ക് പഠിക്കാനായി മൂന്നൂ മാസമായി അവധിയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News