കെ സുധാകരനെതിരായ കേസ്; പാലിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം,സിഎച്ച് നാഗരാജു

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, വിദ്വേഷപ്രസംഗം ആരു നടത്തിയാലും കേസെടുക്കാൻ ഇതിനോടകം തന്നെ നിർദേശമുണ്ടെന്നും
ഇതിനകം മൂന്ന് കേസുകൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ട് ഇതിൽ രണ്ട് കേസുകളും യുഡിഎഫ് നേതാക്കളുടെ പരാതിയിൽ നിന്നാണെന്നും സുധാകരനെതിരായ കേസിലും മറ്റ് സ്വാധീനമൊന്നുമില്ലെന്നും കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്.പാലാരിവട്ടം പൊലീസാണ് സുധാകരനെതിരെ കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News