മഴയത്ത് കഴിക്കാന്‍ മൊരിഞ്ഞ പക്കാവട

ഈ മഴയത്ത്(Rain) നല്ല മൊരിഞ്ഞ പക്കാവട(Pakkavada) കഴിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്? വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ ഏവര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി എങ്ങനെയാണെന്ന് നോക്കാം.

ചേരുവകള്‍:

ഉള്ളി-3 എണ്ണം
പച്ചമുളക് -3 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്?ണം
കറിവേപ്പില -ആവശ്യത്തിന്
കടലപ്പൊടി-4 ടേബിള്‍ സ്പൂണ്‍
കാശ്?മീരി ചില്ലി പൗഡര്‍-1 ടേബിള്‍ സ്?പൂണ്‍
മൈദ-2 ടേബിള്‍ സ്?പൂണ്‍
ബേക്കിങ് സോഡാ-ഒരു നുള്ള്
കായം -ഒരു നുള്ള്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞെടുക്കുക. ഒരു ബൗളിലേക്ക് മാറ്റി ഉപ്പും ചേര്‍ത്ത് നന്നായൊന്നു കുഴച്ചെടുക്കുക. അതിലേക് കടലപ്പൊടിയും മൈദയും കാശ്?മീരി ചില്ലി പൗഡറും കായവും ചേര്‍ത്തു ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് നന്നായൊന്നു യോജിപ്പിച്ചെടുക്കുക. ശേഷം നല്ല ചൂടുള്ള എണ്ണയില്‍ വറുത്തു കോരുക. ചായക്കടയിലെ പക്കാവട റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News