കുരങ്ങ് പനി യൂറോപ്പിന്(Europe) പിന്നാലെ അമേരിക്കയിലും ആശങ്ക പടര്‍ത്തുന്നു. കാനഡയിലെത്തിയ അമേരിക്കന്‍ പൗരനിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറഞ്ഞു.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. യുകെ യില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മോണ്‍ട്രിയാല്‍, റേഡിയോ കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത 13 കേസുകളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ആഴ്ചകള്‍ കൊണ്ട് ഭേദമാകുന്ന രോഗമാണെങ്കിലും ചിലരില്‍ മരണം പോലും സംഭവിച്ചേക്കാവുന്ന വിധം ഗുരുതരമാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആഫ്രിക്കയില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.എന്നാല്‍ യൂറോപ്പിലും നോര്‍ത്ത് ആഫ്രിക്കയിലും അപൂര്‍വമായി മാത്രമെ രോഗം കണ്ടിരുന്നുള്ളു. യുകെ, യൂറോപ്പ് ആരോഗ്യ മന്ത്രാലയവുമായി രോഗം സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.