Gyanvapi; ഗ്യാൻവാപി മസ്ജിദ്;സർവേ നടപടി വർഗീയ ശക്തികൾ മുതലാക്കുന്നു, സിപിഐഎം പിബി

ഗ്യാൻവാപി (Gyanvapi) മസ്ജിദ് സർവേയിൽ ഉൽകണ്ഠ രേഖപ്പെടുത്തി സിപിഐഎം പിബി. സർവേ നടത്താനുള്ള ഉത്തരവ് ശരിയായിരുന്നില്ല, സർവേ നടപടി അവസരമായികണ്ട് വർഗീയ ശക്തികൾ മുതലാക്കുന്നുവെന്നും സിപിഐഎം പിബി വ്യക്തമാക്കി.

1991ലെ ആരാധനാലായ നിയമത്തിന്റെ ലംഘനം ഉണ്ടാകരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും
മതപരമായ സ്ഥലങ്ങളെ ചൊല്ലിയുള്ള ഇത്തരം വിവാദങ്ങൾ ഒഴിവാക്കണം, മതപരമായ സ്ഥലങ്ങളുടെ നിലവിലെ സ്വഭാവം മാറ്റാനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും സിപിഐഎം പിബി കൂട്ടിച്ചേർത്തു.

അതേസമയം, സർവ്വെയിൽ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചുളള വിശദാംശം അറിയിക്കാൻ കോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം തല്ക്കാലം ഉപയോഗിക്കാൻ അനുവദിക്കേണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ പ്രാർത്ഥനയ്ക്ക് നിയന്ത്രണം പാടില്ലെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം കോടതി നല്കി.

ഗ്യാൻവാപിയിലെ സർവ്വെക്കെതിരെ അൻജുമൻ ഇൻദ്സാമിയ മസ്ജിദ് കമ്മിറ്റി നല്കിയ ഹർജിയാണ് സുപ്രീംകോടതിയിൽ ഇന്നു വന്നത്. പരാതിക്കാരായ ഹിന്ദു സ്ത്രീകളുടെ അഭിഭാഷകൻ ഇന്ന് ഹാജരാകാൻ അസൗകര്യം അറിയിച്ചു. കേസ് നാളത്തേയ്ക്ക് മാറ്റണം എന്നായിരുന്നു അപേക്ഷ. എന്നാൽ വാരാണസി കോടതിയിൽ കേസ് ഇന്ന് വരുന്നുണ്ടെന്നും ഉത്തരവിന് സാധ്യതയുണ്ടെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. നാളെ മൂന്നു മണിക്ക് കേസ് പരിഗണിക്കാം എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു. അതുവരെ വാരാണസി കോടതി ഒരു നടപടിയും സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News