Quad Summit; ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി

മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്വാഡ് നേതാക്കളുടെ നാലാമത്തെ ഉച്ചകോടിയാണിത്.

ജാപ്പനീസ് പ്രതിനിധി ഫ്യൂമിയോ കിഷിദയുമായും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ജാപ്പനീസ് സന്ദർശന വേളയിൽ നരേന്ദ്ര മോദി ജപ്പാനിലെ വ്യവസായ പ്രമുഖർക്കൊപ്പം ബിസിനസ് പരിപാടിയിലും പങ്കെടുക്കും.

ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായും ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News