Operation-vahini;കളമശ്ശേരിയിലെ വെള്ളപ്പൊക്കം; ഓപ്പറേഷൻ വാഹിനി നടപ്പാക്കും, മന്ത്രി പി.രാജീവ്

കളമശ്ശേരിയിലെ വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.

ഒരു ദിവസം മഴ പെയ്തപ്പോഴേക്കും കൊച്ചി നഗരത്തിന്‍റെ പല പ്രദേശങ്ങളിലും വെള്ളം കയറി. ജനജീവിതം ദുരിതത്തിലാവുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി കൂടിയായ പി.രാജിവ് രംഗത്തെത്തി.

വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.ഓപ്പറേഷൻ വാഹിനി (operation-vahini) എന്ന പേരിൽ പദ്ധതി നടപ്പാക്കും.3 കോടി 74 ലക്ഷം രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്താകെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാരിന്‍റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴയെ തുടരുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. വി എച്ച് എഫ് ചാനല്‍ 16-ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414039, 2414863, ഇ-മെയില്‍: portofficekkd@gmail.com.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News