K Sudhakaran: സുധേട്ടാ…ബ്‌ഡെ സെയ്ഫ് അല്ലാട്ടോ; കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രേംകുമാറിന്റെ കുറിപ്പ്

മുഖ്യമന്ത്രിയെ(Pinarayi Vijayan) അധിക്ഷേപിച്ച കെ.സുധാകരനെതിരെ(K Sudhakaran) കേസെടുത്തതില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെ(Congress) പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ പ്രേംകുമാര്‍. പട്ടി പരാമര്‍ശത്തില്‍ കെ.സുധാകരനെതിരെ കേസെടുത്തതില്‍ കേരളം മുഴുവന്‍ പ്രകടനവും പ്രതിഷേധവും സംഘടിപ്പിക്കുന്നു കോണ്‍ഗ്രസെന്ന് പ്രേംകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ഹാസ്യാത്മകമായി വിമര്‍ശിച്ചു കൊണ്ടുള്ള കുറിപ്പ് സുധേട്ടാ…ബ്‌ഡെ സെയ്ഫ് അല്ലാട്ടോ എന്നു പറഞ്ഞാണ് അവസാനിക്കുന്നത്. പ്രേംകുമാര്‍ തന്റെ ഫെയ്‌സ്ബുക്കില്‍(Facebook) പങ്കുവെച്ച കുറിപ്പിലാണ് കോണ്‍ഗ്രസിനെ പരിഹസിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പട്ടി പരാമര്‍ശത്തില്‍ കെ.സുധാകരനെതിരെ കേസെടുത്തതില്‍ കേരളം മുഴുവന്‍ പ്രകടനവും പ്രതിഷേധവും സംഘടിപ്പിക്കുന്നു കോണ്‍ഗ്രസ്.
എന്താണിവര്‍ പറയാന്‍ പോവുന്നതെന്ന് ഒന്നാലോചിച്ചു നോക്കൂ.
ഞങ്ങടെ പ്രസിഡണ്ട് മുഖ്യമന്ത്രിയെ തുടലുപൊട്ടിച്ച പട്ടിയോട് ഉപമിച്ചു.
പട്ടിയെന്ന് വിളിച്ചതിന് പോലീസ് കേസെടുത്തു.
സങ്കടമുണ്ടേ നാട്ടാരേ.

കുമ്പക്കുടിക്ക് എട്ടിന്റെ പണികൊടുക്കാന്‍ തീരുമാനിച്ചിറങ്ങിയവര്‍ മൂപ്പരുടെ തൊട്ടടുത്തുതന്നെയാണുള്ളത്.
സുധേട്ടാ…ബ്‌ഡെ സെയ്ഫ് അല്ലാട്ടോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News