Pinarayi Vijayan: ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി ഗണ്‍മാന്‍ അജേഷ് മണിയുടെ വീട്ടില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ(Pinarayi Vijayan) ഗണ്‍മാന്‍ അജേഷ് മണിയുടെ അമ്മ വിലാസിനി കഴിഞ്ഞ മെയ് നാലിനാണ് മരണപ്പെട്ടത്.അന്ന് മുഖ്യമന്ത്രി ചികിത്സയ്ക്ക് വിദേശത്ത് പോയിരിക്കുകയായിരുന്നു അതുകൊണ്ട് മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ വെള്ളൂര്‍ ന്യൂസ് പ്രിന്റിന്റെ ഉദ്ഘാടനത്തിനായി കോട്ടയത്ത്(Kottayam) എത്തി മുഖ്യമന്തി ആശ്വാസ വാക്കുകളുമായി അജേഷ് മണിയുടെ വാഴൂര്‍ തേക്കാനെത്തെ വീട്ടിലെത്തിയത്. ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി തന്റെ വീട്ടിലെത്തിയ സന്തോഷത്തിലാണ് ഗണ്‍മാന്‍ അജേഷ് മണി. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയ കഴിഞ്ഞ തവണ മുതല്‍ അജേഷ് മുഖ്യമന്ത്രിയ്‌ക്കെപ്പം സുരക്ഷ ഒരുക്കുകയാണ്.

ഇരുപത് മിനിറ്റോളം സമയം കുടുംബാംഗങ്ങളുമായി സംസാരിച്ച് കുടുംബത്തിന്റെ ദുഃഖത്തിന് ആശ്വാസം പകര്‍ന്നാണ് പിണറായി വിജയന്‍ മടങ്ങിയത്. അജേഷിന്റെ ഭാര്യ കാര്‍ത്തികയോടും മക്കളായ നേഹയോടും നിയയോടും വരവറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരോടും യാത്ര പറഞ്ഞ് മുഖ്യമന്ത്രി മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News