Palakkad: സൗരോര്‍ജ വൈദ്യുതി പദ്ധതി; മാതൃകയായി പാലക്കാട് ജില്ലാ പഞ്ചായത്ത്

സൗരോര്‍ജ വൈദ്യുതി പദ്ധതിയില്‍ സംസ്ഥാനത്ത് മാതൃകവുകയാണ് പാലക്കാട്(Palakkad) ജില്ലാ പഞ്ചായത്ത്. അട്ടപ്പാടിയില്‍നിന്ന്(Attappadi) നിലവില്‍ 500 കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാതിപ്പിയ്ക്കുന്നത്. 450 കിലോ വാട്ട് വൈദ്യുതികൂടി ഉടന്‍ ഉല്‍പ്പാദപ്പിയ്ക്കാനാവുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റെ കെ ബിനുമോള്‍ പറഞ്ഞു.

ഇന്ത്യയിലെതന്നെ ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തുനടത്തുന്ന ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായിരുന്നു മീന്‍വല്ലം. പിന്നാലെയാണ് സോളാര്‍ വൈദ്യത പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് ശ്രദ്ധവെച്ചത്. അട്ടപ്പാടിയിലെ സര്‍ക്കാര്‍ ആട് ഫാമില്‍ സ്ഥാപിച്ച പദ്ധതിയില്‍നിന്ന് 500 കിലോവാട്ട് വൈദ്യൂതിയാണ് ഉല്‍പ്പാദിപ്പിയ്ക്കുന്നത്. 450 കിലോവാട്ട് വൈദ്യുതികൂടി അധികമായി ഉടന്‍ ലഭ്യമാക്കും.

ജില്ലാപഞ്ചായത്തിന് കീഴിലുള്ള പ്രധാനആശുപത്രികളിലേതുള്‍പ്പെടെ ഏഴ് ലക്ഷം രൂപയുടെ വൈദ്യുതി ബില്ലിലാണ് ഇതോടെ കുറവുവരുന്നത്. പാരമ്പര്യേതര വൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ മുന്നേറ്റമാണ് പാലക്കാട്ടേത്. ഈ പദ്ധതികളോരോന്നും ഊര്‍ജ പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തിനുതന്നെ മാതൃകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News