മുഖ്യമന്ത്രിക്കെതിരെ അമാന്യവും അശ്ലീലവുമായ പരമാര്‍ശങ്ങള്‍ നടത്തിയ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടിയാണെന്നും, കേരളത്തെ മൊത്തം നാണംകെടുത്തിയ അദ്ദേഹത്തിന്റെ ജല്‍പനങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.
രാഷ്ട്രീയ മര്യാദയടെ സകല സീമകളും ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിക്കെതിരെ നാക്കിട്ടടിച്ചത്. അടിക്കടി ഏറ്റുവാങ്ങുന്ന പരാജയങ്ങളും ഇരുളടഞ്ഞ ഭാവിയും സുധാകരനെ പോലുള്ളവരുടെ സമനില തെറ്റിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ മുഖ്യമന്ത്രി പോകുന്നതിനെതിരായ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍. തൃക്കാക്കര കോണ്‍ഗ്രസുകാരുടെ തറവാട് സ്വത്തല്ല. ഇടതുസ്ഥാനാര്‍ഥിയുടെ വിജയം മുന്‍കൂട്ടി കണ്ട യു.ഡി.എഫ് നേതാക്കള്‍ നൈരാശ്യത്തിലും പരിഭ്രാന്തിയിലുമാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മാന്യതയുടെ പ്രാഥമിക നിഷ്ഠ പോലും ബാധകമല്ലാത്ത ആളാണ് താനെന്ന് സ്വയം സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന സുധാകരനെ പോലുള്ളവരെ നിയമം ഉപയോഗിച്ച് നിലക്കുനിര്‍ത്തുകയോ നിര്‍വാഹമുള്ളൂവെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here